റമദാനോടനുബന്ധിച്ച് ബഹ്റൈൻ ഒ.ഐ.സി.സി ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇഫ്താർ നാളെ കേരളീയ സമാജത്തിൽ സംഘടിപ്പിക്കും


റമദാനോടനുബന്ധിച്ച് ബഹ്റൈൻ ഒ.ഐ.സി.സി ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇഫ്താർ നാളെ കേരളീയ സമാജത്തിൽ സംഘടിപ്പിക്കും. ഇഫ്താർ വിരുന്നിൽ മുൻ പ്രതിപക്ഷ നേതാവും, കോൺഗ്രസ്‌ വർക്കിങ് കമ്മിറ്റി അംഗവുമായ രമേശ്‌ ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുക്കും.

എല്ലാ വർഷവും നടത്തിവരാറുള്ള ഇഫ്താർ വിരുന്ന് ഈ വർഷവും വിപുലമായ രീതിയിൽ നടത്താനുള്ള ക്രമീകരണങ്ങളാണ് ഒ.ഐ.സി.സി നടത്തിയിട്ടുള്ളത്.

ബഹ്‌റൈനിൽ വിവിധ സാമൂഹിക -സാംസ്കാരിക -മത സംഘടനകളുടെ നേതാക്കളും, വിവിധ മേഖഖലകളിൽനിന്നുള്ള പ്രവാസികളും ഇഫ്താറിൽ പങ്കെടുക്കുമെന്ന് ഒ.ഐ.സി.സി ആക്ടിങ് പ്രസിഡന്റ്‌ ബോബി പാറയിൽ, ജനറൽ കൺവീനർ സൈദ് എം.എസ് എന്നിവർ അറിയിച്ചു.

article-image

sdfdsf

You might also like

Most Viewed