നാട്ടിലേക്ക് പോകുന്ന ധന്യ വിനയന് ബിഡികെ യാത്രയയപ്പ് നൽകി


ബഹ്‌റൈനിൽ നിന്നും നാട്ടിലേക്ക് പോകുന്ന ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ ജോയിന്റ് സെക്രട്ടറി ധന്യ വിനയന് ബിഡികെ എക്സിക്യൂട്ടീവ് കമ്മിറ്റി യാത്രയയപ്പ് നൽകി.

ബിഡികെയുടെ ബ്ലഡ് ഡൊണേഷൻ ക്യാമ്പുകളിൽ രക്ത ദാതാക്കളെ എത്തിക്കുന്നതിനും സംഘടനയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ധന്യ വഹിച്ച പങ്കും അതിന് പിന്തുണ നൽകിവന്ന ഭർത്താവ് എം. വിനയനന്റെ സഹകരണവും ചെയർമാൻ കെ.ടി. സലിം, പ്രസിഡണ്ട് റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ ജോയ്, ട്രെഷറർ സാബു അഗസ്റ്റിൻ മറ്റ്‌ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ എടുത്ത് പറഞ്ഞു.

ഇരുവർക്കും ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി മെമെന്റോയും ഉപഹാരവും കൈമാറി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed