വടകര സഹൃദയവേദി കുടുംബ സംഗമം സംഘടിപ്പിച്ചു

ബഹ്റൈനിലെ വടകരക്കാരുടെ കൂട്ടായ്മയായ വടകര സഹൃദയവേദി നവവത്സരം 2025 എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. മനാമ ഗാർഡനിൽ നടന്ന സംഗമത്തിൽ മുന്നോറോളം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
സ്ത്രീകളുടെയും കുട്ടികളുടെയും കലാകായിക മത്സരങ്ങൾ ഇതോടൊപ്പം നടന്നു. സംഘടനയുടെ പ്രസിഡന്റ് ആർ. പവിത്രൻ, സെക്രട്ടറി ശശിധരൻ, മറ്റ് എക്സിക്യൂട്ടീവ്, വർക്കിങ് കമ്മിറ്റി അംഗങ്ങൾളും, കൺവീനർ ശ്രീജിത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
കലാസാംസ്‌കാരിക പരിപാടികൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളും ഈ വർഷം നടത്താൻ ചടങ്ങിൽ തീരുമാനിച്ചു.
dfsd