ബഹ്റൈനിലെ കേരള കാത്തലിക് അസോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു


ബഹ്റൈനിലെ കേരള കാത്തലിക് അസോസിയേഷൻ റിപ്പബ്ലിക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞ ചടങ്ങിൽ കെസിഎ പ്രസിഡണ്ട് ജെയിംസ് ജോൺ ഇന്ത്യൻ ദേശിയ പതാക ഉയർത്തുകയും റിപ്പബ്ലിക്ക് ദിന സന്ദേശം നൽകുകയും ചെയ്തു.

കെ സി എ വൈസ് പ്രസിഡന്റ്‌ ലിയോ ജോസഫ്, മെമ്പർഷിപ് സെക്രട്ടറി സേവി മാത്തുണ്ണി, ട്രെഷറർ നവീൻ എബ്രഹാം, അസിസ്റ്റന്റ് ട്രഷറർ നിക്സൺ വർഗീസ്, ഇന്റേർണൽ ഓഡിറ്റർ രാജു പി ജോസഫ്, മുൻ പ്രസിഡന്റുമാർ ആയിരുന്ന വർഗീസ് കാരക്കൽ, റോയ് സി ആന്റണി, ലേഡീസ് വിംഗ് പ്രതിനിധി സിമി ലിയോ, സീനിയർ അംഗങ്ങളായ കെ എം തോമസ്, സിബി കൈതാരത്ത്, റോയ് ജോസഫ്, സാമൂഹ്യ പ്രവർത്തകരായ സയിദ് ഹനീഫ്, മൊഹമ്മദ് യൂസഫ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

article-image

dfdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed