ഇന്ത്യയുടെ എഴുപ്പത്തിയാറാമത് റിപ്പബ്ലിക്ക് ദിനം ഇന്ത്യൻ സ്കൂൾ ബഹ്റൈൻ സമുചിതമായി ആഘോഷിച്ചു


ഇന്ത്യയുടെ എഴുപ്പത്തിയാറാമത് റിപ്പബ്ലിക്ക് ദിനം ഇന്ത്യൻ സ്കൂൾ ബഹ്റൈൻ സമുചിതമായി ആഘോഷിച്ചു. ഇസ ടൗൺ കാമ്പസ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ഇരു കാമ്പസുകളിലെയും വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നു. സ്‌കൂൾ വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ ദേശീയപതാക ഉയർത്തി. സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസിസ്റ്റന്റ് സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണസമിതി അംഗം ബോണി ജോസഫ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ സന്നിഹിതരായിരുന്നു.

article-image

dfsdf

article-image

ദേശസ്നേഹ ഗാനങ്ങളും നൃത്തങ്ങളും വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ചടങ്ങിൽ സിബിഎസ്ഇ പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് ഗൾഫ് സഹോദയ അവാർഡുകൾ സമ്മാനിച്ചു. ബഹ്‌റൈൻ ജനറൽ സ്‌പോർട്‌സ് അതോറിറ്റി ആതിഥേയത്വം വഹിച്ച ഇന്റർനാഷണൽ സ്‌കൂൾ സ്‌പോർട്‌സ് ഫെഡറേഷൻ ഗെയിംസിൽ പങ്കെടുത്ത ബാഡ്മിന്റൺ കളിക്കാരെയും, ബഹ്‌റൈൻ പുരുഷ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെയും സ്‌കൂൾ ആദരിച്ചു. 25 സ്‌കൗട്ട്സ് ആൻഡ് ഗൈഡ്‌സ് വിദ്യാർത്ഥികൾക്ക് മികവിനുള്ള സർട്ടിഫിക്കറ്റുകളും 15 ബാൻഡ് വിദ്യാർത്ഥികൾക്ക് അഭിനന്ദന സർട്ടിഫിക്കറ്റുകളും ലഭിച്ചു. 

article-image

sdfsd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed