ബഹ്റൈനിലെ ഗോൾഡൻ റെസിഡൻസി ഉടമകളുടെ വർക്ക് പെർമിറ്റ് പുതുക്കൽ ഇനി മിനിറ്റുകൾക്കുള്ളിൽ; സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റലാക്കി എൽഎംആർഎ
പ്രദീപ് പുറവങ്കര
മനാമ: ഗോൾഡൻ റെസിഡൻസി കൈവശമുള്ള തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കൽ നടപടികൾ കൂടുതൽ ലളിതവും വേഗത്തിലുമാക്കി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA). തൊഴിലുടമകൾക്ക് പെർമിറ്റ് കാലാവധി തീരുന്നതിന് മുൻപായി പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ അപേക്ഷ പുതുക്കാനാകും.
ആറ് മാസം, ഒരു വർഷം, രണ്ട് വർഷം എന്നീ കാലാവധികളിലേക്ക് ഇനി വർക്ക് പെർമിറ്റുകൾ പുതുക്കാവുന്നതാണ്. മുൻപ് അപേക്ഷകൾ പ്രൊസസ്സ് ചെയ്യാൻ 10 പ്രവൃത്തിദിനങ്ങൾ വരെ എടുത്തിരുന്നിടത്ത്, പുതിയ ഓട്ടോമേറ്റഡ് സംവിധാനം വഴി നിമിഷങ്ങൾക്കുള്ളിൽ തൽസമയം (Instant) പെർമിറ്റ് പുതുക്കി ലഭിക്കും.
ഇതോടൊപ്പം അപേക്ഷയ്ക്കായി സമർപ്പിക്കേണ്ട രേഖകളുടെ എണ്ണത്തിൽ 50 ശതമാനം കുറവും വരുത്തിയിട്ടുണ്ട്. ബിസിനസ്സ് നടപടികൾ കൂടുതൽ സുഗമമാക്കുന്നതിനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനുമാണ് എൽഎംആർഎയുടെ ഈ പുതിയ പരിഷ്കാരം.
aa

