ആശ്രയം ബഹ്‌റൈൻ ഓണസദ്യ വിതരണം ചെയ്തു
പ്രദീപ് പുറവങ്കര
മനാമ: ആശ്രയം ബഹ്‌റൈൻ കൂട്ടായ്മയുടെ ആദ്യ ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഓണാഘോഷത്തോടനുബന്ധിച്ച് എ.സി.എം.ഇ (ACME) ക്യാമ്പിലെ പ്രവാസി സഹോദരങ്ങൾക്ക് ആശ്രയത്തിന്റെ നേതൃത്വത്തിൽ സ്നേഹനിർഭരമായ 'ഓണസദ്യ' വിതരണം ചെയ്തു.
രക്ഷാധികാരി സെയ്ദ് ഹനീഫ, വൈസ് പ്രസിഡന്റ് അലീന അഗസ്റ്റിൻ, ചാരിറ്റി കോർഡിനേറ്റർ അനീഷ് ആലപ്പുഴ, എക്സിക്യൂട്ടീവ് അംഗങ്ങളായ മുതിരി, മുസ്തഫ, അബ്ദുള്ള എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. പ്രവാസലോകത്ത് സഹജീവികൾക്ക് തണലാവുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചതെന്നും വരും ദിവസങ്ങളിലും കൂടുതൽ ക്ഷേമ-കാരുണ്യ പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ അറിയിച്ചു.
aa

