'ഇ-കീ 2.0' അഡോപ്റ്റ് ചെയ്ത് ലുലു എക്സ്ചേഞ്ച്; ബിയോൺ കണക്ടുമായി പങ്കാളിത്തം പ്രഖ്യാപിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ മുൻനിര ധനകാര്യ സേവനദാതാക്കളായ ലുലു എക്സ്ചേഞ്ച് തങ്ങളുടെ ഡിജിറ്റൽ സേവനങ്ങൾക്കായി പുതുക്കിയ 'ഇ-കീ 2.0' (eKey 2.0) സംവിധാനം നടപ്പിലാക്കി. ബിയോൺ ഗ്രൂപ്പിന്റെ ഭാഗമായ ബിയോൺ കണക്ടും ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റിയും (iGA) സംയുക്തമായി വികസിപ്പിച്ച നാഷണൽ ഡിജിറ്റൽ ഐഡന്റിറ്റി പ്ലാറ്റ്‌ഫോം വഴിയാണ് ഇ-കെവൈസി (eKYC) സംവിധാനം ഒരുക്കിയിരിക്കുന്നത്.

പുതിയ സംവിധാനത്തിലൂടെ ലുലു മണി ആപ്പ് ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലും സുരക്ഷിതമായും ഡിജിറ്റൽ തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. ഉപഭോക്തൃ സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിനൊപ്പം രാജ്യത്തിന്റെ ഡിജിറ്റൽ മാറ്റത്തിന് പിന്തുണ നൽകുകയാണ് ലക്ഷ്യമെന്ന് ബിയോൺ കണക്ട് സി.ഇ.ഒ റിച്ചാർഡ് ബുഡൽ, ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് എന്നിവർ വ്യക്തമാക്കി.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed