കെഎംസിസി ബഹ്‌റൈൻ കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ‘ഹുബ്ബുറസൂൽ മീലാദ് മീറ്റ് 26’ ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര

മനാമ: കെഎംസിസി ബഹ്‌റൈൻ കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘ഹുബ്ബുറസൂൽ മീലാദ് മീറ്റ് 26’ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

കെഎംസിസി ബഹ്‌റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളിക്കുളങ്ങര പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാചക ദർശനങ്ങൾ കാലങ്ങളെ അതിജീവിച്ച സത്യങ്ങളാണെന്നും അവ ജീവിതത്തിൽ പകർത്താൻ വിശ്വാസികൾക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊടുവള്ളി മണ്ഡലം പ്രസിഡന്റ് മൻസൂർ അഹമ്മദ് അധ്യക്ഷത വഹിച്ചു.

വൈജ്ഞാനിക-പ്രബോധന രംഗത്തെ സജീവ സാന്നിധ്യമായ ഉസ്താദ് മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തി. പ്രവാചക മാതൃകകൾ ദൈനംദിന ജീവിതത്തിൽ പകർത്തി ഉത്തമ മനുഷ്യനായി പരിവർത്തനം ചെയ്യാൻ ഓരോരുത്തരും ശ്രമിക്കണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ചടങ്ങിൽ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ ഉസ്താദ് മുസ്തഫ ഹുദവിക്ക് ഉപഹാരം നൽകി ആദരിച്ചു.

കെഎംസിസി ബഹ്‌റൈൻ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് റഫീഖ് തോട്ടക്കര, സമസ്ത ബഹ്‌റൈൻ ജനറൽ സെക്രട്ടറി എസ്. എം. അബ്ദുൽ വാഹിദ്, വൈസ് പ്രസിഡന്റ് സയ്യിദ് യാസിർ ജിഫ്രി തങ്ങൾ, വേൾഡ് കെഎംസിസി സെക്രട്ടറി അസൈനാർ കളത്തിങ്കൽ, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പി. കെ. ഇസ്ഹാഖ്, സെക്രട്ടറി മുഹമ്മദ് സിനാൻ തുടങ്ങിയവർ ആശംസകൾ നേർന്നു. വിവിധ കെഎംസിസി, സമസ്ത, എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളും ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.

അബ്ദുൽ റസാഖ് നദ്‌വി, ബഷീർ ദാരിമി, നിഷാൻ ബാഖവി, അസ്ലം ഹുദവി, ഉമ്മർ ഉസ്താദ്, ഷഹീൻ ദാരിമി, അസ്‌കർ അസ്ഹരി എന്നിവർ മൗലിദ് സദസ്സിന് നേതൃത്വം നൽകി. വനിതാ വിങ്ങിന്റെ മികച്ച ഏകോപനത്തിൽ വൻ വനിതാ സാന്നിധ്യവും പരിപാടിയിൽ ഉണ്ടായിരുന്നു.

ചടങ്ങിൽ സഹകരിച്ച വ്യക്തികൾക്കും വ്യാപാരികൾക്കും ഉപഹാരങ്ങൾ വിതരണം ചെയ്തു. സുബൈർ കച്ചേരി മുക്കിന്റെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങിൽ കൊടുവള്ളി മണ്ഡലം ജനറൽ സെക്രട്ടറി റഫീഖ് മുണ്ടോചാലിൽ സ്വാഗതവും ട്രഷറർ തമീം തച്ചംപൊയിൽ നന്ദിയും പറഞ്ഞു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed