ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു


മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും കോൺഗ്രസ്‌ നേതാവും ആയിരുന്ന ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തിന്റെ ഭാഗമായി ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. നൂറോളം മത്സരാർത്തികൾ പങ്കെടുത്ത മത്സരത്തിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയ മുഹമ്മദ്‌ റജാസ്, ശിബ്‌ലി ആവാസ്, അഷ്‌റഫ്‌ എ.പി, അഹ്മദ് ഫാറൂഖി എന്നിവരെ ആദ്യ വിജയികൾ ആയും, 15 ഇൽ 14 ഉത്തരങ്ങൾ ശരിയായി നൽകിയ സാജിദ കുക്കരബേട്ടു, മനോജ്‌ എബ്രഹാം ജോർജ്, വിഷ്ണു ജയകുമാർ, റോബിൻ കോശി, മണികണ്ഠൻ ചന്ദ്രോത്ത്, നിധിൻ ചെറിയാൻ, കണ്ണൻ നായർ, കുഞ്ഞിമുഹമ്മദ് കല്ലുങ്ങൽ എന്നിവരെ രണ്ടാം സ്ഥാനക്കാരായും തിരഞ്ഞെടുത്തു.


വിജയികൾക്ക് ഐ.വൈ സി.സി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ സർട്ടിഫിക്കറ്റുകളും, സമ്മാനവും വിതരണം ചെയ്യുന്നതാണ് എന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ഭാരവാഹികൾ അറിയിച്ചു.

article-image

്ിേ്േ

You might also like

Most Viewed