ഫോർ പിഎം കേരളീയം ക്വിസ് മത്സരത്തിൽ വിജയികളായി മലയാളി മംസ് മിഡിൽ ഈസ്റ്റ്

മനാമ:
ഫോർ പി എം ന്യൂസ് അവതരിപ്പിച്ച കേരളീയം 2024 ക്വിസ് മത്സരം ശ്രദ്ധേയമായി. മാഹൂസിലെ മക്കാൻഡീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ബഹ്റൈനിലെ 24 സംഘടനകളെ പ്രതിനിധീകരിച്ചുള്ള മത്സരാർത്ഥികളാണ് പങ്കെടുത്തത്. പ്രിലിമിനറി മത്സരത്തിന് ശേഷം ഇതിൽ നിന്ന് തെരഞ്ഞെടുത്ത 12 ടീമുകളാണ് സെമിഫൈനലിൽ മാറ്റുരച്ചത്.
ആവേശകരമായ മത്സരത്തിനൊടുവിൽ മലയാളി മംസ് മിഡിൽ ഈസ്റ്റിനെ പ്രതിനിധീകരിച്ച് വന്ന ശ്രീജ ബോബി, ജോസി തോമസ് എന്നിവർക്കാണ് ഒന്നാം സമ്മാനം ലഭിച്ചത്. ബഹ്റൈൻ പ്രതിഭയുടെ ബി ടീമായ മുഹമ്മദ് അലി, അനീഷ് മാത്യു ടീമിന് രണ്ടാം സ്ഥാനവും, ബഹ്റൈൻ പ്രതിഭയുടെ തന്നെ എ ടീമായ ജിയോ ജോർജ്ജ്, സജിത സതീഷ് എന്നിവർക്ക് മൂന്നാം സമ്മാനവും ലഭിച്ചു. പങ്കെടുത്തവർക്ക് പങ്കാളിത്ത സെർട്ടിഫിക്കേറ്റുകളും വിവിധ വൗച്ചറുകളും നൽകി.
സ്പാക് ഗ്രൂപ്പ് ഡയറക്ടർമാരായ ലത ഉണ്ണികൃഷ്ണൻ, ബോബൻ ഇടിക്കുള, സിഇഒ അഡ്വ അബ്ദുൽ ജലീൽ, ഫോർ പി എം എക്സിക്യുട്ടീവ് എഡിറ്റർ പ്രദീപ് പുറവങ്കര എന്നിവർ അഞ്ഞൂറ് ദിനാറിലധികം വരുന്ന സമ്മാനങ്ങൾ വിതരണം ചെയ്തു.
aa
aaa
ടോയോ ടയേർസ്, എൻ ഇ സി റെമിറ്റ്, കലാകേന്ദ്ര, നിറപറ എന്നിവർ മുഖ്യപ്രായോജകരായ പരിപാടിയിൽ ബ്രെയിനോ ബ്രെയിൻ, ദാർ അൽ ഷിഫ മെഡിക്കൽ സെന്റർ, മംഗള, ശ്രീജാസ് വിസ്ഡം, പ്രവാസി ഗൈഡൻസ് സെന്റർ എന്നിവരായിരുന്നു സഹപ്രായോജകർ. മത്സരത്തിന്റെ ദൃശ്യാവിഷ്കാരം വരുംദിവസങ്ങളിൽ ഫോർ പി എം ന്യൂസിന്റെ യുട്യൂബ് ചാനലിലൂടെ പ്രക്ഷേപണം ചെയ്യുന്നതാണ്.
aa