സെന്റ് മേരീസ്‌ കത്തീഡ്രലിൽ ആദ്യഫല പെരുന്നാൾ വെള്ളിയാഴ്ച


ബഹ്‌റൈൻ സെന്റ് മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ 2024 വർഷത്തെ ആദ്യഫല പെരുന്നാളിന്റെ ആദ്യ ഭാഗം ഒക്ടോബർ 25, വെള്ളിയാഴ്ച രാവിലെ വിശുദ്ധ കുർബ്ബാനക്ക് ശേഷം കത്തീഡ്രലിൽ നടക്കും. ഇതിന്റെ രണ്ടാം ഭാഗം നവംബർ 1ന്, വെള്ളിയാഴ്ച രാവിലെ 10 മുതൽ ബഹ്‌റൈൻ കേരളീയ സാമാജത്തിൽ വച്ച് വിവിധ പരിപാടികൾ ഉൾപ്പെടുത്തി സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. 

ബൈബിൾ നാടകം, മെഗാ പരിചമുട്ട് കളി, ഡാൻസുകൾ, പാട്ടുകൾ, വടംവലി, രുചിയേറിയ ഭക്ഷണങ്ങൾ ഒരുക്കികൊണ്ടുള്ള സ്റ്റാളുകൾ, മെഡിക്കൽ കൗണ്ടറുകൾ, ഗെയിം സോണുകൾ എന്നിവ പരിപാടിയിൽ ഉണ്ടായിരിക്കുമെന്ന് കത്തീഡ്രൽ വികാരി ഫാദർ സുനിൽ കുര്യൻ ബേബി, സഹ വികാരി ഫാദർ ജേക്കബ് തോമസ്, ഇടവക ട്രസ്റ്റി റോയി ബേബി, സെക്രട്ടറി മാത്യു എം എം, ആദ്യഫല പെരുന്നാൾ ജനറൽ കൺവീനർ എബ്രഹാം ജോർജ്ജ്, ജോയിന്റ് കൺവീനർമാരായ വിൻസെന്റ് തോമസ്, സുനിൽ ജോൺ, സെക്രട്ടറി അജു റ്റി കോശി എന്നിവർ അറിയിച്ചു.

article-image

േേിുേ

article-image

േ്ിു്ിേു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed