മടപ്പള്ളി സ്കൂൾ പൂർവവിദ്യാർഥി കൂട്ടായ്മ ബഹ്റൈൻ ചാപ്റ്റർ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു

മടപ്പള്ളി സ്കൂൾ പൂർവവിദ്യാർഥി കൂട്ടായ്മ ബഹ്റൈൻ ചാപ്റ്ററിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കാലാവധി പൂർത്തിയാക്കിയ കമ്മിറ്റിയുടെ ട്രഷറർ അനീഷ് ടി.കെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി വിനീഷ് വിജയൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ അനീഷ് ടി.കെ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് 2024-25 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റിയെ ജനറൽ ബോഡി തെരഞ്ഞെടുത്തു. അനിൽ മടപ്പള്ളി, ശശി അക്കരാൽ എന്നിവർ ഉപദേശക സമിതി അംഗങ്ങളായ കമ്മിറ്റിയിൽ അനീഷ് ടി.കെ (പ്രസിഡന്‍റ്), വിനീഷ് വിജയൻ (സെക്രട്ടറി), രൂപേഷ് ഉരാളുങ്കൽ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ മുനീർ മുക്കാളി വൈസ് പ്രസിഡന്റായും സുരേഷ് പി.വിയെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. പ്രമോദ് കുമാർ (എന്‍റർടെയ്ൻമെന്‍റ് സെക്രട്ടറി), സജിത്ത് കെ.ടി, രാജൻ എ.കെ, സുനിൽ കെ.പി (മെംബർഷിപ് സെക്രട്ടറി) എന്നിവർ ഉൾപ്പെടുന്ന മുപ്പത് അംഗ എക്സിക്യൂട്ടിവ് കമ്മിറ്റി നിലവിൽവന്നു.
sAadfsdfsadesw