അനുസ്മരണയോഗം സംഘടിപ്പിച്ചു

താജുൽ ഉലമ എഡ്യൂക്കേഷണൽ സെന്റർ ബഹ്‌റൈൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമസ്ത പ്രസിഡന്റും പണ്ഡിത ശ്രേഷ്ഠനുമായിരുന്ന താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ ബുഖാരി തങ്ങളുടെ അനുസ്മരണം സംഘടിപ്പിച്ചു. സയ്യിദ് ബാഫഖി തങ്ങൾ പ്രാർത്ഥനക്ക് നേതൃ ത്വം നൽകി. താജുൽ ഉലമയുടെ ശിഷ്യനായ മുഹമ്മദ് അബ്ദുറഹ്മാൻ മദനി മുഖ്യപ്രഭാഷണം നടത്തി. അബൂബക്കർ ലത്തീഫി അധ്യക്ഷത വഹിച്ചു, ഐ സി എഫ് നാഷണൽ ജനറൽ സെക്രട്ടറി എം സി അബ്ദുൽ കരീം ഹാജി പരിപാടിയുടെ ഉദ്ഘടാനം നിർവഹിച്ചു. ജമാലുദ്ധീൻ വിട്ടാൽ , ശിഹാബ് പരപ്പ , മജീദ് സഅദി എന്നിവർ ആശംസകൾ നേർന്നു. നൗഷാദ് കാസറഗോഡ് സ്വാഗതവും അഷ്കർ താനൂർ നന്ദിയും പറഞ്ഞു.
AXzSCccxzxzcx