ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി പൂവണി പൊന്നോണം സംഘടിപ്പിച്ചു

ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനാമ കെ. സിറ്റി ഹാളിൽ വെച്ച് പൂവണി പൊന്നോണം എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഐ.വൈ.സി.സി ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്റ് ഷംഷാദ് കാക്കൂറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഐ.ഒ.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു. ഐ.വൈ.സി.സി ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ട്രെഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു. സഹൃദയ പയ്യന്നൂരിന്റെ നാടൻ പാട്ട് , ഐ.വൈ.സി.സി വനിത വേദി പ്രതിനിധികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ,തിരുവാതിര, ഒപ്പന,ഗാനമേള, മത്സരങ്ങൾ എന്നിവയും അരങ്ങേറി. കൺവീനറും, ഐ.വൈ.സി.സി വൈസ് പ്രസിഡന്റുമായ അനസ് റഹീം പരിപാടികൾക്ക് നേതൃത്വം നൽകി. കെ എം സി സി ആക്റ്റിംഗ് പ്രസിഡന്റ് സലിം തളങ്കര, കെ.എം.സി.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി ഷംസുദ്ധീൻ വെള്ളിക്കുളങ്ങര, സാമൂഹിക പ്രവർത്തകയും, അധ്യാപികയുമായ ഷെമിലി പി ജോൺ എന്നിവർ ആശംസകൾ നേർന്നു.
ADEFFDSFDSADEFSW
dgtd