ബഹ്‌റൈനിലെ ആദ്യ മുനിസിപ്പൽ തെരഞ്ഞെടുപ്പിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സ്മരണിക സ്റ്റാമ്പുകൾ പുറത്തിറക്കുന്നു


ബഹ്‌റൈനിലെ ആദ്യ മുനിസിപ്പൽ തെരഞ്ഞെടുപ്പിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സ്മരണിക സ്റ്റാമ്പുകൾ പുറത്തിറക്കുന്നു. മുനിസിപ്പാലിറ്റി- കൃഷി മന്ത്രാലയവുമായി സഹകരിച്ച് ബഹ്‌റൈൻ പോസ്റ്റൽ വകുപ്പാണ് സ്റ്റാമ്പുകൾ ഇറക്കുന്നത്. ബഹ്‌റൈന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമായ 1920ലെ തെരഞ്ഞെടുപ്പിനെ അടയാളപ്പെടുത്തുന്നതാണ് സ്റ്റാമ്പുകൾ.

സ്റ്റാമ്പുകളിൽ മനാമയിലെ ആദ്യ മുനിസിപ്പൽ കെട്ടിടത്തിന്റെ ചിത്രമുണ്ടാകും. സ്റ്റാമ്പ് ഫസ്റ്റ് ഡേ കവറിന് ഒരു ദിനാറും 10 എണ്ണത്തിന്റെ ഷീറ്റിന് അഞ്ചു ദിനാറും വിലയുണ്ട്. ബഹ്റൈൻ നാഷനൽ മ്യൂസിയത്തിലും പോസ്റ്റ് ഓഫിസുകളിലും സ്റ്റാമ്പ് ലഭിക്കും.

article-image

ോേ്ോേ്

You might also like

  • Straight Forward

Most Viewed