ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവലിന്റെ നാലാം പതിപ്പ് നവംബർ മൂന്നുമുതൽ

മനാമ, ക്യാപിറ്റൽ ഓഫ് അറബ് മീഡിയ പദ്ധതിയുടെ ഭാഗമായി ബഹ്‌റൈൻ ഫിലിം ഫെസ്റ്റിവലിന്റെ നാലാം പതിപ്പ് നവംബർ മൂന്നുമുതൽ ഏഴുവരെ മറാസി ബഹ്‌റൈനിലെ റീൽ സിനിമാസ് ഉൾപ്പെടെ വേദികളിൽ നടക്കും. 23 അറബ് രാജ്യങ്ങളിൽനിന്ന് മൊത്തം 481 എൻട്രികളാണ് ഫിലിം ഫെസ്റ്റവലിന് ലഭിച്ചിട്ടുള്ളത്. പ്രശസ്ത ബഹ്‌റൈനി എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഡോ. പെർവീൻ ഹബീബിന്റെ അധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്.
ഷോർട്ട് നറേറ്റീവ് ഫിലിം, ഷോർട്ട് ഡോക്യുമെന്ററി ഫിലിം, ആനിമേറ്റഡ് ഫിലിം, ബഹ്‌റൈൻ സിനിമകൾ, സ്റ്റുഡന്റ് ഫിലിമുകൾ എന്നീ വിഭാഗങ്ങളാണ് ഫെസ്റ്റിവലിൽ ഉൾപ്പെടുന്നത്. ‘സെലിബ്രേറ്റ് ഓഫ് ഫിലിം മേക്കിങ്’ എന്ന പ്രമേയത്തിലാണ് മേളയുടെ നാലാമത്തെ പതിപ്പ് അരങ്ങേറുന്നത്.
ംിമവുിംവു