ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബി.എം. സുഹറയെയും ഭർത്താവും പ്രശസ്ത എഴുത്തുകാരനുമായ ഡോ. എം.എം. ബഷീറിനെയും തിക്കോടി വികസനസമിതി ആദരിച്ചു


ഹ്രസ്വ സന്ദർശനത്തിനായി ബഹ്റൈനിലെത്തിയ ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബി.എം. സുഹറയെയും ഭർത്താവും പ്രശസ്ത എഴുത്തുകാരനുമായ ഡോ. എം.എം. ബഷീറിനെയും തിക്കോടി വികസനസമിതി ആദരിച്ചു.  2008ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹയായ ബി.എം. സുഹ്റ കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗമാണ്.

കാലിക്കറ്റ് സർവകലാശാലാ മലയാള പഠനവകുപ്പ് മുൻ മേധാവിയായ ഡോ. എം.എം. ബഷീർ മുപ്പതിലധികം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ച സാഹിത്യ നിരൂപകനാണ്. ബഹ്റൈനിലെ തിക്കോടി വികസനസമിതി അംഗങ്ങളായ അസീൽ അബ്ദുറഹിമാൻ, മജീദ് തണൽ, ജാബിർ തിക്കോടി, ഗഫൂർ കളത്തിൽ, ജമീലാ അബ്ദുറഹിമാൻ, സുബൈദാ മജീദ് എന്നിവർ പങ്കെടുത്തു.

article-image

asasda

You might also like

  • Straight Forward

Most Viewed