'ഫ്രണ്ട്‌സ് ഓഫ് അടൂർ' ഓണാഘോഷം നടത്തി


കഴിഞ്ഞ 19 വർഷമായി ബഹ്റൈനിൽ പ്രവർത്തിക്കുന്ന അടൂർ നിവാസികളുടെ സൗഹൃദയ കൂട്ടായ്‌മയായ 'ഫ്രണ്ട്‌സ് ഓഫ് അടൂർ' ഓണാഘോഷം നടത്തി. അത്തപൂക്കളം, മാവേലിയെ ഉൾപ്പെടുത്തിയുള്ള ഘോഷയാത്ര, കുട്ടികളുടെയും മുതിർന്നവരുടേയും വിവിധയിനം കലാപരിപാടികൾ, ആരവം മ്യൂസിക് ബാൻഡിൻ്റെ സംഗീത പരിപാടി എന്നിവ ഇതോടനുബന്ധിച്ച് നടന്നു. പ്രസിഡന്റ് ബിജു കോശി മത്തായിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജോബി കുര്യൻ സ്വാഗതം പറഞ്ഞു.

ഇന്ത്യൻ സ്‌കൂൾ ചെയർമാൻ ബിനു മണ്ണിൽ പരിപാടി ഉദ്ഘാടനം ചെയ്‌തു. രാജു കല്ലുംപുറം, രാജേന്ദ്രകുമാർ, ബിനുരാജ് തരകൻ, കെ.എം. ചെറിയാൻ, സന്തോഷ് തങ്കച്ചൻ, അനു കെ. വർഗീസ്, ബിജുമോൻ പി.വൈ, അസീസ് ഏഴംകുളം, വിനോദ് ഡാനിയേൽ എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ സ്റ്റാൻലി എബ്രഹാം നന്ദി അറിയിച്ചു.

article-image

േുേു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed