ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ രണ്ടാം വാർഷികം ആഘോഷിച്ചു


മനാമ: പവിഴദ്വീപിലെ കണ്ണൂർ സിറ്റിക്കാരുടെ സ്നേഹ-സൗഹൃദ കൂട്ടമായ ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മയുടെ രണ്ടാം വാർഷികാഘോഷ പൂൾ പാർട്ടി നടന്നു. രണ്ടാം വാർഷികാഘോഷത്തിൽ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. സ്വാതന്ത്ര്യദിനത്തിൽ ബി.കെ.സി.കെ കുരുന്നുകൾ വരച്ചും പാടിയും പറഞ്ഞും നടത്തിയ മികച്ച പ്രകടനത്തിനുള്ള സമ്മാനവിതരണവും നടന്നു.

റെയീസ് അംഗങ്ങളെ സ്വാഗതം ചെയ്തു. പി.കെ. നസീർ ബി.കെ.സി.കെയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഫസൽ ബഹ്‌റൈൻ, അഷ്‌റഫ്‌ കാക്കണ്ടി, ആരിഫ് തൈക്കണ്ടി, കമറു, സാജിദ് പള്ളിവളപ്പിൽ, മൂസ, വനിതാ മെംബേഴ്സിന് വേണ്ടി സുഫൈജ റഫ്സി എന്നിവർ ആശംസയറിയിച്ചു.

article-image

ോേ്ിി

You might also like

  • Straight Forward

Most Viewed