പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു


മനാമ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ, ബഹ്റൈൻ ചാപ്റ്റർ മനാമ എം.സി.എം.എ ഹാളിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് ഈറയ്ക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനീഷ് ആലപ്പുഴ സ്വാഗതമാശംസിച്ചു. സംസ്ഥാന സെക്രട്ടറി സനോജ് ഭാസ്കർ ‘ഗാന്ധിജിയുടെ ഇന്ത്യ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് അഷറഫ് കൊറാടത്ത്, ജോയന്റ് സെക്രട്ടറി അജ്മൽ കായംകുളം, ലൗലി ഷാജി, കോഓഡിനേറ്റർ ഷാജി സെബാസ്റ്റ്യൻ എന്നിവർ ഗാന്ധിജയന്തി ആശംസകൾ നേർന്നു.
തുടർന്ന് പത്തേമാരിയുടെ ഓണം, കേരളപ്പിറവി ആഘോഷങ്ങളുടെ പോസ്റ്റർ മുഹമ്മദ് ഈറയ്ക്കലും അനീഷ് ആലപ്പുഴയും ചേർന്ന് പ്രകാശനം ചെയ്തു. ട്രഷറർ ഷാഹിദ നന്ദി പറഞ്ഞു.പത്തേമാരി അംഗങ്ങളിൽനിന്ന് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ച പേരാണ് ഈ വർഷത്തെ ഓണാഘോഷ ചടങ്ങിന് നൽകിയിരിക്കുന്നത്. അസോസിയേഷൻ അംഗം അബ്ദുൽ റഹ്മാൻ ആണ് ‘പവിഴപ്പൊലിവ് 2024’ എന്ന പേര് നിർദേശിച്ചത്.

article-image

േ്ിേി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed