പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കലാവേദി ഓണാഘോഷം സംഘടിപ്പിച്ചു


പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കലാവേദി ഓണോത്സവം 2024 എന്ന പേരിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രസിഡണ്ട് മുഹമ്മദ് മാറഞ്ചേരി അധ്യക്ഷത വഹിച്ച പൊതുപരിപാടി ഐമാക്,ബിഎംസി മാനേജിങ് ഡയറക്ടർ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. സിനിമാ താരങ്ങളായ പ്രകാശ് മേനോൻ, ജയ മേനോൻ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.

പ്രോഗ്രാം ചെയർമാൻ ഷിഹാബ് വെളിയങ്കോട് സ്വാഗതം പറഞ്ഞ പരിപാടിയിൽ ലൈറ്റ്സ് ഓഫ് കൈൻഡ് സ്ഥാപകൻ സെയ്ത് ഹനീഫ, റസാഖ് ബാബു വല്ലപ്പുഴ എന്നിവർ ആശംസകൾ നേർന്നു. സല്ലാഖ് ബഹ്‌റൈൻ ബീച്ച് ബേ റിസോർട്ടിൽ നടന്ന ഓണാഘോഷ പരിപാടികളിൽ വിവിധ കലാപരിപാടികളും അരങ്ങേറി. പ്രോഗ്രാം കോർഡിനേറ്റർ സദാനന്ദൻ കണ്ണത്ത് നന്ദി പറഞ്ഞു.

article-image

ാിോി

article-image

േ്േി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed