പാലക്കാട് പ്രവാസി അസോസിയേഷന്റെ ഓണാഘോഷം ശ്രദ്ധേയമായി

പാലക്കാട് ജില്ലക്കാരുടെ കുടുംബ കൂട്ടായ്മയായ പാലക്കാട് പ്രവാസി അസോസിയേഷൻ ഓണാഘോഷം ‘പൊന്നോണം 2024’ ശ്രദ്ധേയമായി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ കഴിവതും ഒഴിവാക്കി സംഘടിപ്പിച്ച പരിപാടിയിൽ, എൽ.എം.ആർ.എ അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി അഹ്‌മദ് ജാഫർ അൽ ഹയ്‌ക്കി മുഖ്യാതിഥിയായി പങ്കെടുത്തു. എസ്.എൻ.സി.എസ് ചെയർമാൻ കൃഷ്ണകുമാർ, സെക്രട്ടറി ശ്രീകാന്ത്, കെ.എം.സി.സി സെക്രട്ടറി ഗഫൂർ കൈപ്പമംഗലം എന്നിവർ സംസാരിച്ചു.
ധന്യ വിനയനും വാണി ശ്രീധറും നിയന്ത്രിച്ച പരിപാടിയിൽ കൺവീനർമാരായ സതീഷ്, പ്രദീപ്, മണി, രാകേഷ്, അജയ് തുടങ്ങിയവരും, പാലക്കാട് പ്രവാസി അസോസിയേഷൻ രക്ഷാധികാരികളായ ജയശങ്കർ, ശ്രീധർ തേറമ്പിൽ, ദീപക് മേനോൻ എന്നിവരും ആശംസ നേർന്നു. സോപാനം വാദ്യകലാസംഘം അംഗങ്ങളുടെ പഞ്ചാരിമേളത്തോടെ ആരംഭിച്ച പരിപാടിയിൽ കൂട്ടായ്മയിലെ വനിതാവിഭാഗം അവതരിപ്പിച്ച തിരുവാതിരക്കളി, കുമാരി അഞ്ജന നായർ അവതരിപ്പിച്ച ഭരതനാട്യം ഓണപ്പാട്ടുകൾ, കുട്ടികളുടെയും മുതിർന്നവരുടെയും ഫാഷൻ ഷോ, ഗാനങ്ങൾ, നൃത്തങ്ങൾ തുടങ്ങിയവയും അരങ്ങേറി.
േ്ിേ്