ഇന്ത്യൻ സ്കൂൾ ഐ.എസ്.ബി എ.പി.ജെ ഇന്റർ ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റ് അഞ്ചാം സീസണിൽ പതിനെട്ട് ടീമുകൾ സെമിഫൈനലിൽ

ഇന്ത്യൻ സ്‌കൂൾ സംഘടിപ്പിക്കുന്ന ഐ.എസ്.ബി എ.പി.ജെ ഇന്റർ ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റ് അഞ്ചാം സീസണിൽ പതിനെട്ട് ടീമുകൾ സെമിഫൈനലിൽ കടന്നു. പ്രശ്നോത്തരിയുടെ പ്രാഥമിക റൗണ്ട് ജൂനിയർ വിംഗ് ഓഡിറ്റോറിയത്തിൽ നടന്നു. ഇതിൽ ബഹ്‌റൈനിലെ 13 സ്‌കൂളുകളെ പ്രതിനിധീകരിച്ച് 37 ടീമുകൾ പങ്കെടുത്തു. ശാസ്ത്രം, പ്രകൃതി, സാങ്കേതിക വിദ്യ, പരിസ്ഥിതി ശാസ്ത്രം, ബാലസാഹിത്യം, സമകാലിക കാര്യങ്ങൾ, സംഭവങ്ങൾ, പൊതുവിജ്ഞാനം, സ്പെല്ലിംഗ് ബീ, തുടങ്ങിയ സമ്മിശ്ര വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് പ്രശ്നോത്തരിയിൽ ഉണ്ടായിരുന്നത്.
പ്രീ-ഫൈനൽ റൗണ്ടുകൾ ഒക്ടോബർ 5 ശനിയാഴ്ചയും ഫൈനൽ ഒക്ടോബർ 18 നും നടക്കും. ശരത് മേനോൻ ആയിരുന്നു ക്വിസ് മാസ്റ്റർ.
sdfdsf
dfdfgd
dsgdg
dgdg