കാന്തപുരത്തിന്റെ ആത്മകഥ വിശ്വാസപൂർവ്വം ബഹ്റൈൻ പതിപ്പ് പുറത്തിറങ്ങി


ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ ആത്മകഥ ‘വിശ്വാസപൂര്‍വ’ത്തിന്റെ ബഹ്‌റൈന്‍ പതിപ്പ് പുറത്തിറങ്ങി. ലോകപ്രശസ്ത പണ്ഡിതനും യു എ ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവുമായ സയ്യിദ് അലിയ്യുല്‍ ഹാഷിമിയാണ് പതിപ്പിന്റെ പ്രകാശനം നിര്‍വഹിച്ചത്. ബഹ്‌റൈനിലെ സീനിയര്‍ മാധ്യമപ്രവർത്തകൻ സോമന്‍ ബേബി പ്രഥമ കോപ്പി സ്വീകരിച്ചു. സല്‍മാബാദ് ഗള്‍ഫ് എയര്‍ ക്ലബില്‍ നടന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിലാണ് പ്രകാശനം നടന്നത്.

ചടങ്ങിൽ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രഭാഷണം നടത്തി. ബഹ്‌റൈന്‍ പാര്‍ലിമെന്റ് അംഗം ഹസ്സന്‍ ഈദ് ബുഖമ്മാസ്, ബഹ്‌റൈന്‍ ശരീഅഃ സുപ്രീം കോര്‍ട്ട് ചീഫ് ജസ്റ്റിസ് ഡോ. ശൈഖ് ഇബ്രാഹിം റാഷിദ് മിരീഖി, ശരീഅഃ കോര്‍ട്ട് ജഡ്ജ് ശൈഖ് ഹമദ് സാമി ഫളില്‍ അല്‍ ദോസരി, എന്‍ജി. ശൈഖ് സമീര്‍ ഫാഇസ്, കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. കെ പി ശ്രീകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

article-image

sdfds

You might also like

Most Viewed