ബഹ്‌റൈൻ കേരളീയ സമാജത്തിൽ നൂറിൽ പരം വനിതകൾ പങ്കെടുത്ത മെഗാ തിരുവാതിര അരങ്ങേറി


ബഹ്‌റൈൻ കേരളീയ സമാജത്തിൽ നൂറിൽ പരം വനിതകൾ പങ്കെടുത്ത മെഗാ തിരുവാതിര അരങ്ങേറി. സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടികൾക്ക് വനിതാ വിഭാഗം പ്രസിഡന്റ് മോഹിനി തോമസ്, സെക്രട്ടറി ജയാ രവി എന്നിവർ നേതൃത്വം നൽകി. തിരാവാതിരകളി അവതരണത്തിന് മുൻപായി തിരുവാതിരയുടെ ചരിത്രവും പ്രാധാന്യവും പങ്കുവെക്കുന്ന ലഘു അവതരണവും നൃത്തങ്ങളും അരങ്ങേറി. അൻപതോളം കുട്ടികൾ ഇതിന്റെ ഭാഗമായി. കേരള ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ്‌കുമാർ, പത്നി ബിന്ദു എന്നിവരും സദസ്സിൽ ഉണ്ടായിരുന്നു.

രമ്യ ബിനോജ് കലാക്ഷേത്രയുടെ കീഴിൽ കഴിഞ്ഞ രണ്ടു മാസത്തോളമായുള്ള ചിട്ടയായ പരിശീലനത്തിനൊടുവിലിയാണ് തിരുവാതിരക്കളി വേദിയിൽ അവതരിപ്പിക്കപ്പെട്ടത്.

article-image

houhjlhjlhijkl

You might also like

  • Lulu Exchange
  • Straight Forward

Most Viewed