ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് ശിൽപശാല സംഘടിപ്പിച്ചു
ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് ബികാസിന്റെ സഹകരണത്തോടെ പരിശീലന ശിൽപശാല സംഘടിപ്പിച്ചു. ആത്മഹത്യാസാധ്യതയുള്ളവരെ എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ച് പരിശീലിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, ബാലൻസ് കമ്പനി മാനേജിങ് ഡയറക്ടറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഡോ. ദീപ്തി പ്രസാദ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഐ.സി.ആർ.എഫ്-ലൈഫ് കൺവീനർ ഡോ. ബാബു രാമചന്ദ്രൻ മോഡറേറ്റർ ആയിരുന്നു. വിവിധ അസോസിയേഷനുകളിൽനിന്ന് ഏകദേശം അമ്പതോളം അംഗങ്ങൾ ബികാസ് സെന്ററിൽ നടന്ന പരിശീലന സെഷനിൽ പങ്കെടുത്തു.
wFADEFDEAFADE


