ഫ്രണ്ട്സ് സ്റ്റഡി സർക്ൾ സംഘടിപ്പിച്ച ഖുർആൻ വിജ്ഞാന പരീക്ഷ ഫലം പ്രഖ്യാപിച്ചു


ഫ്രണ്ട്സ് സ്റ്റഡി സർക്ൾ സംഘടിപ്പിച്ച ഖുർആൻ വിജ്ഞാന പരീക്ഷ ഫലം പ്രഖ്യാപിച്ചു. ‘തഫ്ഹീമുൽ ഖുർആനി’ലെ അൽഫുർഖാൻ അധ്യായം ആസ്പദമാക്കി നടത്തിയ പരീക്ഷയിൽ കെ.വി. സുബൈദ ഒന്നാം സ്ഥാനവും ഇ.കെ. സലീം രണ്ടാം സ്ഥാനവും റുസ്ബി ബഷീർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മുഫീദ സുഹൈബ്, ഫാത്തിമ സുനീറ, ശംല ശരീഫ്, മുഹമ്മദ് മുഹ് യിദ്ദീൻ, റംല കമറുദ്ദീൻ, നസീമ ജാഫർ, അജ്മൽ ഹുസൈൻ, പി.എൻ. നസീമ എന്നിവർ പ്രോത്സാഹന സമ്മാനത്തിനും അർഹരായി. വിജയികളെ ആദരിക്കുമെന്നും സമ്മാനങ്ങൾ നൽകുമെന്നും സംഘാടകർ അറിയിച്ചു.

article-image

്ിു്ു

You might also like

  • Straight Forward

Most Viewed