കെസിഎഫ് അന്താരാഷ്ട്ര മീലാദ് സമ്മേളനം നാളെ


നബിദിനത്തിന്റെ ഭാഗമായി ‘മുഹമ്മദ്‌ നബി (സ) മാനവികതയുടെ മാർഗദർശി’ എന്ന പ്രമേയത്തിൽ കർണാടക കൾചറൽ ഫൗണ്ടേഷൻ  ബഹ്‌റൈൻ കമ്മിറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം വെള്ളിയാഴ്ച വൈകുന്നേരം 7.30 മുതൽ മനാമയിലെ കന്നഡഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രഗത്ഭർ സംസാരിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 

പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂർ സമ്മേളനത്തിൽ  മുഖ്യ പ്രഭാഷണം നടത്തും.  മംഗളൂരു യേനപ്പോയ ഡീംഡ് യൂനിവേഴ്സിറ്റി ചാൻസലർ ഡോ. യേനപ്പോയ അബ്ദുല്ല കുഞ്ഞി ഹാജി മുഖ്യാതിഥിയായിരിക്കും. അൽ ഹിലാൽ ഹോസ്പിറ്റൽ ഗ്രൂപ് എം.ഡി അബ്ദുൽ ലത്തീഫ്, സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത്‌ കെയർ ചെയർമാൻ ഡോ. ഇഫ്തികാർ ഫരീദ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.   ഭാരവാഹികളായ ഹാരിസ് സാമ്പ്യ, ജമാലുദ്ദീൻ വിട്ടൽ, തൗഫീഖ്, ശിഹാബ് പരപ്പ,അഷ്റഫ് കിനിയ, മജീദ് പൈമ്പച്ചാൽ, ഇഖ്ബാൽ മഞ്ഞനാടി,ഹനീഫ് മുസ്‍ലിയാർ, ലത്തീഫ് പേരോളി എന്നിവർ  വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed