മദ്യപിച്ച് വാഹനമോടിച്ച യുവാവിന് ആയിരം ദിനാർ പിഴ ശിക്ഷ നൽകി കോടതി

മദ്യപിച്ച് വാഹനമോടിച്ച യുവാവിന് ആയിരം ദിനാർ പിഴ ശിക്ഷ നൽകി കോടതി. ഇയാൾ ഓടിച്ച കാർ നിയന്ത്രണംവിട്ട് രണ്ട് ഈന്തപ്പനകളിൽ ഇടിച്ച് അപകടമുണ്ടാകുകയും ചെയ്തു. അദിലിയയിലാണ് സംഭവം.
ആഭ്യന്തര മന്ത്രാലയത്തിൻറെ പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റിൽനിന്നുള്ള റിപ്പോർട്ട് പ്രകാരം പ്രതിയുടെ രക്തത്തിലെ ആൽക്കഹോൾ അനുവദനീയ പരിധിയുടെ രണ്ട് ഇരട്ടിയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
zfdsf