ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ കമ്മിറ്റി നടത്തിയ ഓൺലൈൻ പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓൺലൈൻ പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു. ‘ഇന്ത്യൻ സ്വാതന്ത്ര്യ സമരം’ എന്ന വിഷയത്തിൽ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് മത്സരം ക്രമീകരിച്ചിരുന്നത്. 18 വയസ്സിന് മുകളിലുള്ളവർ സീനിയർ ആയും, 10 -18 വരെയുള്ളവർ ജൂനിയർ ആയും, 10 വയസ്സിനു താഴെയുള്ളവർ സബ് ജൂനിയർ ആയും ക്രമീകരിക്കപ്പെട്ട മത്സരത്തിലേക്ക് നിരവധി പേർ പങ്കെടുത്തു. സബ് ജൂനിയർ വിഭാഗത്തിൽ എവലിൻ മോൻസി ജേക്കബ് ഒന്നാം സ്ഥാനവും, അസ്വ്വ മറിയം വി രണ്ടാം സ്ഥാനവും, ഹൈറ അനസ്, ഇഷാൽ ഫാത്തിമ ഷംസു പി.പി എന്നിവർ മൂന്നാം സ്ഥാനവും നേടിയപ്പോൾ ജൂനിയർ വിഭാഗത്തിൽ ആര്യനന്ദ ഷിബുമോൻ ഒന്നാം സ്ഥാനവും, ദിയ നിസാം രണ്ടാം സ്ഥാനവും, ജനോഷ് ജോഗി ജോൺ മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം സൈനുദ്ദീൻ കുഞ്ഞു നിസാമിനും, രണ്ടാം സ്ഥാനം റജീന ഇസ്മായിലിനും, മൂന്നാം സ്ഥാനം ഷീന നൗഫൽ, ഷഫീഖ് അലി കെ.ടി എന്നിവർക്കും ലഭിച്ചു.
വിജയികൾക്കുള്ള ഉപഹാരങ്ങൾ അടുത്ത ഐ.വൈ.സി.സി പൊതുപരിപാടിയിൽ നൽകുമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ പ്രസിഡന്റ് മണികണ്ഠൻ ചന്ദ്രോത്ത്, സെക്രട്ടറി അബ്ദുൽ നൂർ, ട്രഷറർ ഷഫിയോൺ കബീർ എന്നിവർ അറിയിച്ചു.
േ്ിേ്ി