ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ദേശീയ ടീമിനെ ബഹ്‌റൈൻ ഫുട്‌ബാൾ അസോസിയേഷൻ പ്രഖ്യാപിച്ചു


മനാമ: അടുത്ത ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ദേശീയ ടീമിനെ ബഹ്‌റൈൻ ഫുട്‌ബാൾ അസോസിയേഷൻ പ്രഖ്യാപിച്ചു. ക്രൊയേഷ്യക്കാരനായ കോച്ച് ഡ്രാഗൻ തലാജിക്കാണ് ടീമിനെ തിരഞ്ഞെടുത്തത്. മൂന്ന് ഗോൾകീപ്പർമാരും 24 ഔട്ട്‌ഫീൽഡ് കളിക്കാരും ഉൾപ്പെടെ 27 അംഗ ടീമിനെയാണ് തിരഞ്ഞെടുത്തത്. യോഗ്യത റൗണ്ടിൽ ഗ്രൂപ് സിയിലാണ് ബഹ്റൈൻ.

ഒന്നും രണ്ടും റൗണ്ടുകൾ ആസ്‌ട്രേലിയയിലും ജപ്പാനിലുമായി നടക്കും. ശക്തരായ എതിരാളികളെ നേരിടാൻ ടീം തയാറാണെന്ന് അധികൃതർ പറഞ്ഞു. രാജ്യത്തെ ഫുട്ബാൾ ആരാധകർ ആവേശത്തോടെയാണ് ടീമിന്റെ പ്രകടനത്തിനായി കാത്തിരിക്കുന്നത്.

article-image

ിുരുരകു

You might also like

  • Straight Forward

Most Viewed