കേരള കാത്തലിക് അസോസിയേഷന്റെ ഇന്ത്യൻ ടാലൻറ് സ്കാൻ രജിസ്ട്രേഷൻ സെപ്റ്റംബറിൽ ആരംഭിക്കും

കേരള കാത്തലിക് അസോസിയേഷൻ എല്ലാ വർഷവും നടത്തി വരുന്ന ഇന്ത്യൻ ടാലൻറ് സ്കാൻ രജിസ്ട്രേഷൻ സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ അവസാനവാരം തുടങ്ങി,ഡിസംബർ ആദ്യ ആഴ്ചയിൽ സമാപിക്കുന്ന കലാമത്സരങ്ങളിൽ 5 ഗ്രൂപ്പുകളിലായി 150 വ്യക്തിത ഇനങ്ങളും,ഗ്രൂപ്പ് ഇനങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഒരു കുട്ടിക്ക് പത്ത് വ്യക്തിഗത ഇനങ്ങളിലും ഒപ്പം ഗ്രൂപ്പ് മത്സരങ്ങളിലും പങ്കെടുക്കാവുന്നതാണ്. ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിക്കുമെന്നും അതോടൊപ്പം ഓരോ ഗ്രൂപ്പിനും ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് ട്രോഫിയും കെ സി എ സ്പെഷ്യൽ അവാർഡും സമ്മാനിക്കും.കലാതിലകം, കലാപ്രതിഭ , നാട്യരത്ന, സംഗീതരത്ന, കലാരത്ന, സാഹിത്യരത്ന അവാർഡും നൽകും.
കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളിനും , ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കുന്നു മ്യൂസിക് ഡാൻസ് മാസ്റ്റർമാർക്കും അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കെ സി എ പ്രസിഡൻ്റ് ജയിംസ് ജോൺ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39207951 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
dfgdfgd