38 വർഷമായി നാട്ടിൽ പോകാത്ത രമേശൻ നരമ്പ്രത്ത് ബഹ്റൈൻ പ്രതിഭയുടെ സഹായത്തോടെ വീട്ടിലെത്തി

38 വർഷമായി നാട്ടിൽ പോകാത്ത രമേശൻ നരമ്പ്രത്ത് ബഹ്റൈൻ പ്രതിഭയുടെ സഹായത്തോടെ വീട്ടിലെത്തി. 1982ൽ ബഹ്റൈനിലെത്തിയ കണ്ണൂർ ജില്ലയിലെ മേലേ ചൊവ്വ സ്വദേശി രമേശൻ നരമ്പ്രത്ത് 1986 ൽ ഒരു തവണ മാത്രം നാട്ടിൽ പോയിരുന്നു. തിരിച്ചു വന്നതിന് ശേഷം പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ഇയാൾ തിരികെ പോകാതിരുന്നു. ഇക്കാലയളവ് മുഴുവൻ പാസ്പോർട്ടോ വിസയോ ഇല്ലാതെ അനധികൃതമായാണ് രമേശൻ ബഹ്‌റൈനിലെ റിഫയിൽ താമസിച്ചുകൊണ്ടിരുന്നത്. സ്ക്രാപ് കടയിലെ സഹായി ആയി ജോലി ചെയ്ത ഇയാൾ കുറച്ച് കാലമായി ശാരീരിക അധ്വാനം വലിയ പ്രയാസമായി മാറിയപ്പോൾ സുഹൃത്തുക്കളുടെ സഹായത്താൽ ജീവിതം തള്ളിനീക്കുകയായിരുന്നു. അവിവാഹിതനായ രമേശനെ പറ്റി അറിഞ്ഞപ്പോഴാണ് പ്രതിഭ ഹെൽപ് ലൈൻ സഹായവുമായി എത്തിയത്.
നുബിൻ അൻസാരി, ജയേഷ്, ഷമേജ്, ഷിജു പിണറായി, സുരേഷ് തുറയൂർ എന്നിവരുടെ നേതൃത്വത്തിലാണ് ഇതിന് വേണ്ട പ്രവർത്തനങ്ങൾ നടന്നത്.
ghfh