ബഹ്റൈൻ ഹോപ്പ് സഹായം നൽകി


മസ്തിഷ്‌കാഘാതം സംഭവിച്ച് സൽമാനിയ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്ന പാലക്കാട് സ്വദേശിയായ ലത്തീഫിന് നാട്ടിലേയ്ക്ക് തിരികെ പോകുന്നതിന്റെ ഭാഗമായി ബഹ്റൈൻ ഹോപ്പ് സഹായം നൽകി. കോൾഡ് സ്റ്റോർ ജീവനക്കാരനായ അദ്ദേഹം ജോലിയിൽ പ്രവേശിച്ച് മൂന്നു മാസം കഴിഞ്ഞപ്പോഴാണ് അസുഖബാധിതനായത്.

നാട്ടിൽ പോകാനും തുടർചികിത്സയ്‌ക്കും മറ്റ് മാർഗങ്ങളില്ലെന്ന് മനസിലാക്കിയതിനെ തുടർന്നാണ് ഹോപ്പ് ചികിത്സസഹായമായി യാത്രാടിക്കറ്റും അമ്പതിനായിരം രൂപയും, ഗൾഫ് കിറ്റും നൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ നാല് മാസമായി സൽമാനിയ ഹോസ്പിറ്റലിൽ അഡ്‌മിറ്റായിരുന്നു ബംഗ്ലേദേശ് സ്വദേശിനി ഷാമോലി ബീഗത്തിന് മുപ്പതിനായിരം രൂപയും, രോഗബാധിതനായി നാട്ടിലേയ്ക്ക് മടങ്ങിയ പാകിസ്ഥാൻ സ്വദേശിയായ അയൂബിന് യാത്രാ ടിക്കറ്റും ഹോപ്പ് നൽകിയിരുന്നു.

article-image

dsgdfg

article-image

sgfxd

You might also like

  • Straight Forward

Most Viewed