ബഹ്റൈൻ ബേയിൽ പുതുതായി നിർമ്മിച്ച ഒനിക്സ് റോട്ടാന ഹോട്ടൽ ഉപ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


ബഹ്റൈൻ ബേയിൽ പുതുതായി നിർമ്മിച്ച ഒനിക്സ് റോട്ടാന ഹോട്ടൽ ഉപ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. മേഖലയിലെ ഏറെ ശ്രദ്ധേയമായ ടൂറിസ്റ്റ് കേന്ദ്രമായി ബഹ്റൈൻ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഹോട്ടൽ മേഖലയിലെ വളർച്ച അനിവാര്യമാണെന്ന് ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ഉദ്ഘാടന ചടങ്ങിൽ വ്യക്തമാക്കി. ചടങ്ങിൽ മന്ത്രിമാരും പാർലമെന്‍റ്, ശൂറ കൗൺസിൽ അംഗങ്ങളും വ്യാപാര പ്രമുഖരും ക്ഷണിക്കപ്പെട്ടവരും സന്നിഹിതരായിരുന്നു. ഉപപ്രധാനമന്ത്രിയെ അബ്ദുൽ ഗഫ്ഫാർ അൽ കൂഹ്ജി, മുഹമ്മദ് അൽ കൂഹ്ജി എന്നിവർ ചേർന്ന് സ്വീകരിച്ചു. ഈ വർഷം തന്നെ വിവിധ ഹോട്ടലുകളാണ് ബഹ്റൈൻ ബേയിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്.

article-image

sdfsdf

You might also like

  • Straight Forward

Most Viewed