ഹജ്ജ് കർമങ്ങൾക്ക് ശേഷം ബഹ്റൈനിൽ നിന്നുള്ള തീർഥാടകരുടെ മടക്കയാത്ര ആരംഭിച്ചു


ഹജ്ജ് കർമങ്ങൾക്ക് കഴിഞ്ഞദിവസം പരിസമാപ്തി കുറിച്ചതോടെ ബഹ്റൈനിൽ നിന്നുള്ള തീർഥാടകരുടെ മടക്കയാത്ര ആരംഭിച്ചതായി ബഹ്റൈൻ ഹജ്ജ് മിഷൻ വൈസ് ചെയർമാൻ ഡോ. മുഹമ്മദ് താഹിർ അൽ ഖത്താൻ അറിയിച്ചു. ബഹ്റൈൻ എയർപോർട്ട് അധികൃതർ, കിങ് ഫഹദ് കോസ്വെ അതോറിറ്റി എന്നിവരുമായി ചേർന്ന് ഹജ്ജ് കഴിഞ്ഞ് മടങ്ങിയെത്തുന്നവരെ സ്വീകരിക്കുന്നതിനുള്ള ഏർപ്പാടുകൾ പൂർത്തീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഹജ്ജിനു പോകുന്നതിനും തിരിച്ചുവരുന്നതിനും പ്രത്യേക സംവിധാനങ്ങളാണ് എയർപോർട്ടിലും കോസ്വെയിലും സജജീകരിച്ചിരുന്നത്. തീർഥാടകർക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് സഹകരിച്ച കോസ്വെ അതോറിറ്റിക്കും എയർപോർട്ട് അതോറിറ്റിക്കും യാത്ര എളുപ്പമാക്കുന്നതിന് സംവിധാനങ്ങളൊരുക്കിയ ഗൾഫ് എയർ കമ്പനിക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തി. 

article-image

weewr

You might also like

  • Lulu Exchange
  • Straight Forward

Most Viewed