കിടപ്പിലായ സ്വദേശികൾക്കായി പുതിയ സേവനം ആരംഭിച്ച് കുവൈത്ത്


കിടപ്പിലായ സ്വദേശികൾക്കായി കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതിയ സേവനം ആരംഭിച്ചു. കൃത്യമായ ഇടവേളകളിൽ മെഡിക്കൽ ടീം സന്ദർശിക്കുന്നതിന് പുറമെ ഓറൽ, ഡെന്റൽ, ഫിസിയോ തെറപ്പി, തെറാപ്പിക് നുട്രീഷൻ സേവനങ്ങളും വിട്ടുമാറാത്ത അസുഖങ്ങൾക്ക് ഫോളോഅപ്പും ചികിത്സയും ലഭ്യമാക്കുന്നതുമാണ് പദ്ധതി.വിഷൻ 2035 പദ്ധതിയിൽ ഉൾപ്പെടുത്തി സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും എല്ലാവർക്കും മാന്യമായ ജീവിതം ഉറപ്പുവരുത്തുന്നതിനുമാണ് പദ്ധതി അവതരിപ്പിച്ചതെന്ന് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സയീദ് പറഞ്ഞു.   

ഫാമിലി ഫിസിഷ്യൻ, ദന്തരോഗവിദഗ്ധൻ, ഫിസിയോ തെറപ്പിസ്റ്റ്, ഫാർമസിസ്റ്റ്, നഴ്‌സ്, ലബോറട്ടറി ടെക്‌നീഷ്യൻ, നുട്രീഷ്യനിസ്റ്റ് എന്നിവരടങ്ങുന്നതാണ് ഇന്റഗ്രേറ്റഡ് മൾട്ടി ഡിസിപ്ലിനറി ടീമാണ് സേവനം നൽകുകയെന്ന് കേന്ദ്ര പ്രാഥമികാരോഗ്യ സംരക്ഷണ വകുപ്പ് മേധാവി ഡോ. ദിന അൽ ദുബൈബ് വിശദീകരിച്ചു.

You might also like

Most Viewed