നീറ്റ് പിജി പരീക്ഷ മാറ്റി വയ്ക്കണമെന്ന ഹർ‍ജി സുപ്രീം കോടതി തള്ളി


നീറ്റ് പിജി പരീക്ഷ മാറ്റി വയ്ക്കണമെന്ന ഹർ‍ജി സുപ്രീം കോടതി തള്ളി. പരീക്ഷ നിശ്ചയിച്ച തിയതിയിൽ‍ നടത്താനും കോടതി നിർ‍ദേശിച്ചു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചാണ് ഹർ‍ജിയിൽ‍ വാദം കേട്ടത്. പരീക്ഷ തിയതി മാറ്റുന്നത് വിദ്യാർ‍ത്ഥികളിൽ‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു. പരീക്ഷ മാറ്റി വയ്ക്കുന്നത് മികച്ച തീരുമാനമാകില്ല. അത് അനിശ്ചിതത്വത്തിന് കാണമാകുമെന്നും ഡി വൈ ചന്ദ്രചൂഢ് പറഞ്ഞു. ആശുപത്രികളിൽ‍ പിജി ഡോക്ടർ‍മാരുടെ അഭാവം ഉണ്ടെന്നും അതിനാൽ‍ പരീക്ഷ മാറ്റിവയ്ക്കുന്നത് അനൗചിതമാകുമെന്നും കേന്ദ്ര സർ‍ക്കാർ‍ കോടതിയെ അറിയിച്ചിരുന്നു. പരീക്ഷയ്ക്ക് തയാറെടുക്കാൻ മതിയായ സമയം ലഭിക്കാത്തതിനാൽ‍ 8 ആഴ്ചത്തേക്ക് നീട്ടിവയക്കണമെന്നായിരുന്നു ഹർ‍ജിക്കാരുടെ ആവശ്യം. പിജി കൗൺസിൽ‍ 2021ലെ പരീക്ഷ അഞ്ച് മാസം വൈകിയത് ചൂണ്ടിക്കാട്ടിയാണ് കൂടുതൽ‍ സമയം വിദ്യാർ‍ത്ഥികൾ‍ ആവശ്യപ്പെട്ടത്. സമൂഹമാധ്യമങ്ങളിലും വിഷയം വലിയ രീതിയിൽ‍ ചർ‍ച്ച ചെയ്യപ്പെട്ടിരുന്നു.

ഇതോടെ മുമ്പ് നിശ്ചയിച്ച പ്രകാരം ഈ മാസം 21 തന്നെ പരീക്ഷ നടക്കും. മെയ് 16 ന് അഡ്മിറ്റ് കാർ‍ഡുകൾ‍ വിദ്യാർ‍ത്ഥികൾ‍ക്ക് ലഭ്യമാകും.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed