ഇന്ത്യയിൽ നിന്ന് ഷാർജയിലേക്ക് വരുന്നവർക്ക് ഐസിഎയുടെ മുൻകൂർ അനുമതി വേണ്ട


ഷാർജ: ഇന്ത്യയിൽ നിന്ന് ഷാർജയിലേക്ക് വരുന്നവർക്ക് യുഎഇ ഫെഡറൽ അഥോറിറ്റിയുടേയോ (ഐസിഎ) ജിഡിആർഎഫ്എയുടേയോ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് ഔദ്യോഗിക എയർലൈനായ എയർ അറേബ്യ അറിയിച്ചു. അതേസമയം, അബുദാബി, അൽഐൻ വീസക്കാർക്ക് ഐസിഎയുടെ അനുമതി തേടേണ്ടിവരും. മറ്റ് ആറ് എമിറേറ്റിലുള്ളവർക്ക് അനുമതി തേടാതെ ഷാർജയിൽ വിമാനമിറങ്ങാം. 

നേരത്തെ ഷാർജയിൽ എത്തുന്ന ദുബായ് വീസക്കാർക്ക് ജിഡിആർഎഫ്എയുടെയും മറ്റ് എമിറേറ്റുകളിലെ വിസക്കാർക്ക് ഐസിഎയുടെയും അനുമതി നിർബ ന്ധമായിരുന്നു. ഇതാണ് ഒഴിവാക്കിയത്

You might also like

Most Viewed