രാഹുൽ‍ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനാകും


ന്യൂഡൽഹി: രാഹുൽ‍ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനാകും. പരിശീലകസ്ഥാനം ഏറ്റെടുക്കാൻ ദ്രാവിഡ് സമ്മതം അറിയിച്ചതായാണ് റിപ്പോർ‍ട്ടുകൾ‍. നേരത്തെ, പരിശീലക സ്ഥാനം ഏറ്റെടുക്കണമെന്ന ബിസിസിഐയുടെ ആവശ്യം രാഹുൽ‍ നിരസിച്ചിരുന്നു. എന്നാൽ‍ ബിസിസി ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, ട്രഷറർ‍ അരുൺ ധുമാൽ‍ എന്നിവരുടെ നിർ‍ബന്ധത്തിന് രാഹുൽ‍ വഴങ്ങിയതായാണ് സൂചന.

ട്വന്‍റി20 ലോകക്കപ്പോടെ രവിശാസ്ത്രി സ്ഥാനം ഒഴിയും. നിലവിൽ‍ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല വഹിക്കുകയാണ് രാഹുൽ‍ ദ്രാവിഡ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed