സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്‍റിന് മഞ്ചേരി വേദിയാകും


തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്‍റിന് മഞ്ചേരി വേദിയാകുമെന്ന് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍റെ തീരുമാനം മന്ത്രി അറിയിച്ചത്. ഫൈനൽ ഉൾപ്പടെയുള്ള പ്രധാന മത്സരങ്ങൾ മഞ്ചേരിയിലാകും നടക്കുക. അടുത്ത വർഷം ആദ്യം ഇന്ത്യ−വെസ്റ്റ് ഇൻഡീസ് ടീമുകൾ ഏറ്റമുട്ടുന്ന ട്വന്‍റി−20 മത്സരവും കേരളത്തിൽ നടക്കുമെന്ന് മന്ത്രി അറിയിച്ചു. 

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയമാകും ക്രിക്കറ്റ് പോരാട്ടത്തിന് വേദിയാവുക. സംസ്ഥാനത്തെ പ്രധാന മൈതാനങ്ങൾ ഇനി കായികേതര പരിപാടികൾക്ക് വിട്ടുനിൽകില്ലെന്നും മന്ത്രി പ്രഖ്യാപിച്ചു. കരസേന നിയമന റാലി, പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റാലി എന്നിവയ്ക്കായി കാര്യവട്ടം മൈതാനം വിട്ടുനൽകി േസ്റ്റഡിയം നശിച്ച വാർത്ത വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.

You might also like

Most Viewed