തന്ത്രപ്രധാന വിഷയങ്ങളിൽ സഹകരണത്തിന് സൗദിയും ഫ്രാൻസും തമ്മിൽ ധാരണ


തന്ത്രപ്രധാന വിഷയങ്ങളിൽ സഹകരണം ഉറപ്പു വരുത്താൻ സൗദിയും ഫ്രാൻസും തമ്മിൽ ധാരണ. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. ഉഭയകക്ഷി ചർച്ചകൾ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള പരസ്പര ആഗ്രഹത്തിന് ഊന്നൽ നൽകിയിട്ടുണ്ടെന്ന് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.

എല്ലാ മേഖലകളിലും തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. പൊതു താൽപ്പര്യമുള്ള വിഷയങ്ങളിൽ ഏകോപനവും കൂടിയാലോചനയും തുടരും. മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താൻ ഫ്രാൻസ് ഒപ്പുമുണ്ടാകുമെന്നും സൗദി കിരീടാവകാശിക്ക് ഉറപ്പും നൽകി.

മൂന്ന് ദിവസം നീണ്ട യൂറോപ്പ് യാത്ര പൂർത്തിയാക്കി സൗദി കിരീടാവകാശി മടങ്ങി. ഊഷ്മളമായ സ്വീകരണമാണ് ഗ്രീസിൽ നിന്നും ഫ്രാൻസിലെത്തിയ സൗദി കിരീടാവകാശിക്ക് ലഭിച്ചത്. വ്യാഴാഴ്ച പാരീസിലെത്തിയ കിരീടാവകാശിക്ക് ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലിസീ കൊട്ടാരത്തിലായിരുന്നു സ്വീകരണ ചടങ്ങുകളും അത്താഴവും.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed