നിയമവിരുദ്ധ പരസ്യങ്ങള്‍ നീക്കണമെന്ന് യൂട്യൂബിനോട് സൗദി


നിയമവിരുദ്ധ പരസ്യങ്ങള്‍ നീക്കം ചെയ്ത് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് സൗദി അറേബ്യയിലെ ഓഡിയോവിഷ്വല്‍ മീഡിയ അതോറിറ്റിയും കമ്മ്യൂണിക്കേഷന്‍സ് കമ്മീഷനും യൂട്യൂബിനോട് ആവശ്യപ്പെട്ടു. പൊതു അഭിരുചിക്ക് നിരക്കാത്തതും അശ്ലീലവുമായ പരസ്യങ്ങളെ കുറിച്ച് പൊതുജനങ്ങളില്‍ നിന്നുള്ള വ്യാപക പരാതിയെ തുടര്‍ന്നാണ് നടപടി.

സാമൂഹികവും ഇസ്ലാമികവുമായ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധവും മീഡിയ ഉളളടക്ക നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതുമായ പരസ്യങ്ങള്‍ യൂട്യൂബ് ഉപയോക്താക്കള്‍ക്ക് പ്രദര്‍ശിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അക്കാരണത്താല്‍ ഇത്തരം പരസ്യങ്ങള്‍ നീക്കണം ചെയ്യണം. ലംഘനം നടത്തുന്ന ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്നത് തുടര്‍ന്നാല്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഇരു അതോറിറ്റിയും പറഞ്ഞു

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed