സ്കോട്ട്‌ലൻഡ് ക്രിക്കറ്റിൽ വംശീയ വിവേചന വിവാദം


മുൻ സ്കോട്ടിഷ് സ്പിന്നർ മാജിദ് ഹഖിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ നടത്തിയ സ്വതന്ത്രാന്വേഷണത്തിലാണ് വംശീയവിവേചനം മറ നീക്കി പുറത്ത് വന്നത്. സ്കോട്ട്‌ലൻഡിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ് മാജിദ് ഹഖ്. മാജിദിനൊപ്പം മുൻ താരം ഖാസിം ഷെയ്ഖും ടീമിൽ വംശീയ വിവേചനമുണ്ടെന്ന് ആരോപിച്ചിരുന്നു.

തൊലിനിറത്തിന്റെ പേരിൽ വിവേചനം അനുഭവിക്കേണ്ടിവന്നിട്ടുണ്ടെന്ന ഇവരുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പ്ലാൻ4സ്പോർട് എന്ന സ്വതന്ത്ര ഏജൻസിയെ അന്വേഷണത്തിനായി സ്കോട്ട്‌ലൻഡ് ക്രിക്കറ്റ് നിയമിച്ചിരുന്നു. നൂറുകണക്കിന് ആളുകളിൽ നിന്ന് മൊഴിയെടുത്ത ഈ ഏജൻസിയാണ് ടീമിൽ വംശീയ വിവേചനമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.

 

 

 

You might also like

Most Viewed