കോവിഡ് - ഊഹാപോഹം പ്രചരിപ്പിച്ചാൽ സൗദിയിൽ പത്ത് ലക്ഷം റിയാൽ പിഴയും അഞ്ച് വർഷം തടവും


കോവിഡ് വ്യാപനം സംബന്ധിച്ച് ആളുകളെ ഭയചകിതരാക്കുക എന്ന ഉദ്ധേശ്യത്തോടെ തെറ്റായ വാർത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ അഭ്യന്തര മന്ത്രാലയത്തിന്റെ താക്കീത്. കോവിഡ് ഭീതി പടർത്തുന്ന സന്ദേശം പ്രചരിപ്പിച്ചതായി തെളിയുന്നപക്ഷം പത്ത് ലക്ഷം റിയാൽ വരെ പിഴയോ അഞ്ച് വർഷം വരെ തടവ് ശിക്ഷയോ അനുഭവിക്കേണ്ടി വരും. ചിലപ്പോൾ രണ്ട് ശിക്ഷകളും ഒരുമിച്ച് അനുഭവിക്കേണ്ടി വരുമെന്നും അഭ്യന്തരമന്ത്രാലയം ഓർമ്മിപ്പിച്ചു.

കുറ്റം ആവർത്തിക്കുന്ന പക്ഷം ശിക്ഷ ഇരട്ടിയാകും. പ്രവാസികൾക്കും സന്ദർശകർക്കും ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകുന്നതിന്റെ ഭാഗമായി വ്യത്യസ്ത ഭാഷകളിൽ മന്ത്രാലയം തന്നെ ഈ കാര്യം വിവിധ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

You might also like

Most Viewed