ഒമാൻ‍ ബീച്ചിൽ‍ തിരയിൽ‍പെട്ട് ഇന്ത്യക്കാരായ അച്ഛനും മകനും മരിച്ചു


ഒമാൻ‍ ബീച്ചിൽ‍ തിരയിൽ‍പെട്ട് ഇന്ത്യക്കാരായ അച്ഛനും മകനും മരിച്ചു. മകളെ കാണാതായി. മഹാരാഷ്ട്ര സ്വദേശി ശശികാന്ത് മഹാമനെ(42), മകൻ ശ്രേയസ്(ആറ്), എന്നിവരുടെ മൃതദേഹം കണ്ടെടുത്തു. കാണാതായ  മകൾ‍ ശ്രൂതിയ്ക്കായി(ഒൻപത്) തെരച്ചിൽ‍ തുടരുകയാണ്. ദുബായിൽ‍ സ്ഥിരതാമസമാക്കിയ ഇവർ‍ അവധി ആഘോഷിക്കാൻ കുടുംബത്തോടെ ബീച്ചിലെത്തിയതാണ്. ബീച്ചിൽ‍ അപകടകരമായ തിരകളുള്ളതിനാൽ‍ വളരെ അടുത്തേയ്ക്ക് പോകരുതെന്ന് അധികൃതർ‍ നിർ‍ദേശം നൽ‍കിയിരുന്നു. 

മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് വിവരം.

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed