ബഹ്റൈനിൽ പ്രവാസികളിൽ 71 ശതമാനം പേർക്കും 200 ദിനാറിൽ താഴെ ശമ്പളം


രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളിൽ 71 ശതമാനം പേരുടെയും മാസ വരുമാനം ഇരുന്നൂറ് ദിനാറിൽ താഴെയാണെന്ന് റിപ്പോർട്ട്. സോഷ്യൽ ഇൻഷൂറൻസ് ഓർഗനൈസേഷൻ പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കിട്ടിരിക്കുന്നത്. 3.10, 525 വിദേശ തൊഴിലാളികൾക്കാണ് 200 ദിനാറിൽ താഴെ ശമ്പളം ലഭിക്കുന്നത്. ഇതിൽ 17701 പേർ സ്ത്രീകളാണ്. അതേസമയം സ്വദേശികളിൽ 2280 പേർ മാത്രമാണ് ഇരുന്നൂറ് ദിനാറിൽ താഴെ മാസ ശമ്പളം വാങ്ങിക്കുന്നത്. സൊകാര്യമേഖലയിൽ ജോലി ചെയ്യുന്ന 98428 സ്വദേശികളിൽ രണ്ട് ശതമാനം പേർ മാത്രമാണിത്. ആകെ 4,35,443 വിദേശികളാണ് സോഷ്യൽ ഇൻഷൂറൻസ് ഓർഗനൈസേഷനിൽ പേര് റെജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 37617 പേർ സ്ത്രീകളാണ്. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed