ഒമാനില്‍ വിസ ഫീസ് ഇളവ് ഇന്നു മുതല്‍


ഒമാനില്‍ പ്രവാസികള്‍ അടക്കേണ്ട വിസ ഫീസില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഇന്ന് നിലവില്‍ വരും. ഒന്നരമാസങ്ങള്‍ക്ക് മുന്‍പ് തൊഴില്‍ മന്ത്രാലയമാണ് പ്രസ്താവന ഇറക്കിയത്. 85 ശതമാനത്തിലധികം ഫീസിളവാണ് മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് -19 ആഘാതത്തില്‍ നിന്ന് വാണിജ്യ മേഖലയിലുണ്ടായ പ്രതിസന്ധിയെ മറികടക്കാനാണ് മന്ത്രാലയം ലക്ഷ്യം വെക്കുന്നത്.പ്രവാസി തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിനും ലൈസന്‍സ് നല്‍കുന്നതിനുമുള്ള ഫീസാണ് കുറയുന്നത്. സെപ്തംബര്‍ 1 ന് മുന്‍പ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നവരുടെ പെര്‍മിറ്റുകളാണ് കാലതാമസത്തിനുള്ള പിഴകള്‍ ഒഴിവാക്കി പുതുക്കി നല്‍കുക. ഒമാനൈസേഷന്‍ ശതമാനം പാലിക്കുന്ന കമ്പനികള്‍ക്ക് 30 ശതമാനം കുറവാണ് മന്ത്രാലയം പ്രഖ്യാപിച്ചത്. സീനിയര്‍, സൂപ്പര്‍വൈസറി പ്രൊഫഷണലുകള്‍ക്ക് (മാനേജര്‍മാര്‍, പ്രസിഡന്റുമാര്‍, സ്‌പെഷ്യലിസ്റ്റുകള്‍, കണ്‍സള്‍ട്ടന്റുകള്‍) ഒമാനൈസേഷന്‍ ശതമാനം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് 30 ശതമാനം (201 ഒമാനി റിയാല്‍ ) കിഴിവ് നല്‍കുക. ഇതിന്റെ ഭാഗമായി 301 ഒമാനി റിയാലാണ് ഈടാക്കുക. ഒമാനൈസേഷന്‍ ശതമാനത്തോട് പ്രതിബദ്ധതയുണ്ടെങ്കില്‍ രണ്ടാം ക്ലാസ് വിഭാഗങ്ങളില്‍ 601-1001 ഒമാനി റിയാലില്‍ നിന്ന് 176 - 251 ഒമാനി റിയാല്‍ വരെ കുറയും. മൂന്നാം ക്ലാസ് വിഭാഗങ്ങളില്‍ ഒമാനൈസേഷന്‍ ശതമാനം പാലിക്കുകയാണെങ്കില്‍ 301-361 ഒമാനി റിയാലില്‍ നിന്ന് 141 - 201 ഒമാനി റിയാല്‍ വരെ കുറയും.  

ഈ ഫീസിളവുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി ഒമാന്‍ വളരുമെന്നും രാജ്യത്തെ അനുകൂലമായി ബാധിക്കുമെന്നും ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രതികരിച്ചു. ഈ ഫീസില്‍ നിന്ന് വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും കൂടുതല്‍ നിക്ഷേപകര്‍ നിക്ഷേപം നടത്താനും രാജ്യത്തേക്ക് ബിസിനസ് കൊണ്ടുവരാനും ആഗ്രഹിക്കുന്നതായും ഈ ഫീസ് പരിഷ്‌ക്കരണം ബിസിനസുകളെ സഹായിക്കുകയും പൗരന്മാര്‍ക്ക് കൂടുതല്‍ ജോലി നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്നും ഒസിസിഐ ചെയര്‍മാന്‍ റെദ ബിന്‍ ജുമാ അല്‍ സാലിഹ് പറഞ്ഞു.
 

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed