2002 ഗുജറാത്ത് കലാപകാലത്തെ കൂട്ടക്കൊലക്കേസ്; 22 പ്രതികളെ കോടതി വെറുതെവിട്ടു

2002 ഗുജറാത്ത് കലാപകാലത്തെ കൂട്ടക്കൊലക്കേസില്‍ 22 പ്രതികളെ കോടതി വെറുതെവിട്ടു. ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലെ ഹലോല്‍ ടൗണിലെ സെഷന്‍സ് കോടതിയാണ് തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വെറുതെ വിട്ടത്. ദിയോള്‍ ഗ്രാമത്തില്‍ മുസ്‌ലിം സമുദായത്തില്‍പ്പെട്ട രണ്ട് കുട്ടികളടക്കം 17 പേരെ കൊലപ്പെടുത്തിയ കേസിലാണ് 22 പേരെ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഹര്‍ഷ് ത്രിവേദി വെറുതെവിട്ടത്.
2002 ഫെബ്രുവരി 28ന് ഇരകളെ കൊലപ്പെടുത്തി തെളിവ് നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ അവരുടെ ശരീരം കത്തിച്ചു എന്നാണ് കേസ്. എന്നാല്‍ കുറ്റാരോപിതര്‍ക്കെതിരേ മതിയായ തെളിവുകള്‍ ശേഖരിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. സാക്ഷികള്‍ കൂറുമാറുകയുമുണ്ടായി. പ്രതികളില്‍ എട്ടുപേര്‍ വിചാരണ കാലത്ത് മരിച്ചുപോയിരുന്നു.
t8